ബിലാലിെൻറ സ്വപ്നം പൂവണിയുന്നു; കുടുംബത്തിന് വീടൊരുങ്ങുന്നു
text_fieldsവര്‍ക്കല: അകാലത്തില്‍ പൊലിഞ്ഞ ഇടവയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകെൻറ ആഗ്രഹസാഫല്യമായി കുടുംബത്തിന് വീടൊരുങ്ങുന്നു.
വർക്കല ഇടവയിലെ തെരുവുമുക്ക് മംഗലത്ത് വീട്ടില്‍ ബിലാലിെൻറ കുടുംബത്തിനാണ് വീടുെവച്ചുനല്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡൻറും സാംസ്കാരിക പ്രവർത്തകനുമായ നിയാസ് ഭാരതിയാണ് ബിലാലിെൻറ ആഗ്രഹം നിറവേറ്റുന്നതിന് രംഗത്തുവന്നത്.
ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് ഇടവയില്െവച്ച് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ബിലാല്‍ മരിച്ചത്. മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം താമസിക്കാന്‍ അടച്ചുറപ്പുള്ള വീട് ബിലാലിെൻറ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. തെൻറ സ്വപ്നവീടിനെക്കുറിച്ച് ബിലാല്‍ പലപ്പോഴും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ബിലാലിെൻറ മരണശേഷം നിയാസ് ഭാരതി ബിലാലിെൻറ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അവിടെെവച്ചാണ് ബിലാലിെൻറ ഏറ്റവും ആഗ്രഹം ഇടവയിലെ കോണ്‍ഗ്രസ് നേതാവില്‍ നിന്നറിയുന്നത്. തുടര്‍ന്നാണ് വീട് നിർമിച്ചുനൽകാനുള്ള ഉത്തരവാദിത്തം നിയാസ് ഭാരതി ഏറ്റെടുത്തത്.
അടുത്തദിവസം അദ്ദേഹം ബിലാലിെൻറ മാതാപിതാക്കളെ കണ്ട് അവരുടെ വസ്തുവില്‍ വീട് നിര്മിച്ചുനല്കാമെന്നറിയിച്ചു. കഴിഞ്ഞദിവസം വീടിെൻറ ശിലാസ്ഥാപന ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു.
മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി. ഷാലി, നിയാസ് ഭാരതി ഉള്‍പ്പെടെയുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്താലായിരുന്നു ചടങ്ങ്. മാതാവ് നൽകിയ സ്വന്തം ഭൂമി സാധുക്കൾക്കായി പകുത്തുനൽകുകയും അവിടെ 20 നിര്‍ധനകുടുംബങ്ങള്‍ക്ക് നല്കി വീട് നിര്‍മിച്ചുനല്‍കുന്ന ഗാന്ധിഗ്രാം എന്ന പദ്ധതി നടപ്പാക്കിവരികയാണ് നിയാസ് ഭാരതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.