വർക്കലയിലെ സ്കൂളുകളില്‍ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ്
text_fieldsവര്‍ക്കല: വർക്കല വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളില്‍ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് നടന്നു. പാളയംകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് പ്രഥമാധ്യാപിക സുജ ഉദ്ഘാടനം ചെയ്തു. രേഖ ക്ലാസെടുത്തു. കൈറ്റ് മാസ്റ്റര്‍ ഷിഹായസ്, മിസ്ട്രസ് സിനി രാജ് എന്നിവര്‍ പങ്കെടുത്തു. അനിമേഷന്‍, പ്രോഗ്രാമിങ് വിഭാഗങ്ങളെ ആസ്പദമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ താളം തയാറാക്കല്‍, പൂവേ പൊലി പൂവേ ഗെയിം, ഓപണ്‍ ടൂണ്‍സ് സോഫ്റ്റ്െവയര് ഉപയോഗിച്ചുള്ള ജിഫ്, പ്രമോ വിഡിയോ തയാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് പരിശീലനം നല്‍കിയത്. ഗവ. മോഡല്‍ എച്ച്.എസ്.എസിലെ ലിറ്റില്‍ കൈറ്റ്സ് യൂനിറ്റിന്റെ സ്കൂള്‍തല ക്യാമ്പ് പ്രഥമാധ്യാപിക ബിനു തങ്കച്ചി ഉദ്ഘാടനം ചെയ്തു. കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ അധ്യാപിക നാന്‍സി ഗിരി നേതൃത്വം നൽകി. 36 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഇടവ: എം.ആര്.എം.കെ.എം.എം.എച്ച്.എസ്.എസില്‍ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് പ്രഥമാധ്യാപിക എം.എസ്. വിദ്യ ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ കൈറ്റ്സ് മാസ്റ്റര്‍ ട്രെയിനർ ശോഭ ആന്റണി ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കൈറ്റ് മിസ്ട്രസുമാരായ രേഷ്മ, കൃഷ്ണപ്രിയ എന്നിവര്‍ നേതൃത്വം നല്കി. സ്ക്രാച്ച് ഗെയിം, പ്രോഗ്രാമിങ്, അനിമേഷന്‍ മുതലായവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. കാപ്പില്‍ ഗവ. എച്ച്.എസ്.എസില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കുള്ള ക്യാമ്പ് പ്രഥമാധ്യാപിക സി.പി. ബൃന്ദ ഉദ്ഘാടനം ചെയ്തു. റിസോഴ്സ്പേഴ്സണ്‍ ശോഭ ആന്റണി, കൈറ്റ് മാസ്റ്റര്‍ അനീഷ് കുമാര്‍, ലിസി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.