മഅ്ദനിയുടെ ആരോഗ്യനില: സർക്കാർ ഇടപെടണം –പി.ഡി.പി
text_fieldsവർക്കല: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനില മോശപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന് മികച്ച ചികിത്സ ഉറപ്പാക്കാനും ജീവൻ രക്ഷിക്കാനും സംസ്ഥാന സർക്കാറിെൻറ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി വർക്കലയിൽ സമരജ്വാല സംഘടിപ്പിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് നൽകിയ നിവേദനങ്ങൾ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവ, നടയറ, ഇലകമൺ, പാലച്ചിറ, വെട്ടൂർ, കല്ലമ്പലം, മടവൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി നിൽപ് സമരവും പ്രകടനങ്ങളും നടന്നു, പാലച്ചിറ നടന്ന സമരം പി.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി നടയറ ജബ്ബാർ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ കലാം പോലീസ് മുക്ക്, സംസാർ ഇടവ, നസീം തോളൂർ, യൂനുസ് കക്കോട്, പാലച്ചിറ അൻസാരി, അൻവർ നടയറ, ഷാജി ഹക്കിം, അൻസാരി സംസംനഗർ, അബ്ദുൽ സലാം, കുമാർ, സജീർ രാമന്തളി, ശശി മുട്ടപ്പലം, സനീർ ഇടവ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.