സ്നേഹ, സൗഹൃദം വിളംബരം ചെയ്ത് 'മാധ്യമം' ഇഫ്താർ സംഗമം
text_fieldsവർക്കല: വെറുപ്പും വിദ്വേഷവും സമൂഹത്തിലാകെ പിടിമുറുക്കുന്ന കാലത്ത് സ്നേഹ സൗഹൃദം വിളംബരം ചെയ്ത് 'മാധ്യമം' ഇഫ്താർ സംഗമം നടന്നു. വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിന്റെ സഹകരണത്തോടെയാണ് ഇഫ്താർസംഗമം സംഘടിപ്പിച്ചത്. മനുഷ്യർക്കിടയിൽ വെറുപ്പിന്റെ അതിരുകൾ പണിയുന്നവരിൽനിന്ന് സമൂഹത്തെ മോചിപ്പിച്ചെടുക്കാനുള്ള മാർഗമാണ് ഇഫ്താർ സ്നേഹവിരുന്നുകളെന്ന് 'മാധ്യമം' എഡിറ്റർ വി.എം. ഇബ്രാഹിം ഇഫ്താർ സന്ദേശത്തിൽ പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ പടരുന്ന വെറുപ്പിനെ ചെറുത്ത് മനുഷ്യരെ തമ്മിൽ സ്നേഹത്താൽ അടുപ്പിക്കാനുള്ള മാർഗമാണ് ഇഫ്താർ സ്നേഹ വിരുന്നുകളെന്ന് അഡ്വ.വി.ജോയി എം.എൽ.എ പറഞ്ഞു.വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് ഇഫ്താർ സംഗമങ്ങൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന മരുന്നാണെന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു.
മാധ്യമം തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ് സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ വർക്കല കഹാർ, നഗരസഭ ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, നഗരസഭ കൗൺസിലറും ഡി.സി.സി വൈസ് പ്രസിഡന്റുമായ പി.എം. ബഷീർ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ വർക്കല താലൂക്ക് പ്രസിഡന്റ് പുലിപ്പാറ സുലൈമാൻ മൗലവി, ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ് സിറാജുദ്ദീൻ, വെൽഫെയർ പാർട്ടി കൊല്ലം ജില്ല വൈസ് പ്രസിഡന്റ് പാരിപ്പള്ളി അബ്ദുൽ അസീസ്, വിമൻസ് ജസ്റ്റിസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് ആരിഫാ ബീവി, മാധ്യമം തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ്, മേവ കൺവെൻഷൻ പ്രതിനിധി മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു.
മാധ്യമം പബ്ലിക് റിലേഷൻസ് മാനേജർ ഷൗക്കത്ത്, അഡ്വർടൈസിങ് മാർക്കറ്റിങ് മാനേജർ ജുനൈസ്.കെ, തിരുവനന്തപുരം യൂനിറ്റ് അഡ്വർടൈസിങ് മാനേജർ സാജുദ്ദീൻ,മേവ കൺവെൻഷർ സെന്റർ മാനേജിങ് ഡയറക്ടർ സുൽദി, മാനേജർ അനന്തു, 'മാധ്യമം' സർക്കുലേഷൻ മാനേജർ കെ.എം. സിദ്ദീഖ്, കെ ത്രീ എ തിരുവനന്തപുരം സോണൽ പ്രസിഡന്റ് മുഹമ്മദ് ഷാ, ശാസ്തമംഗലം മോഹൻ, അബ്ദുൽ ബാസിത്ത്, 'മാധ്യമം' വർക്കല േലഖകൻ അൻസാർ വർണന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.