അഭിമാനമായി ദേവീനന്ദന; മിറർ റൈറ്റിങ്ങിൽ റെക്കോഡ്
text_fieldsവർക്കല: അക്ഷരങ്ങൾ തിരിച്ചെഴുതുന്ന 'മിറർ റൈറ്റിങ്ങിൽ' മികച്ച പ്രകടനം കാഴ്ചെവച്ച് പ്ലസ് വൺ വിദ്യാർഥി ദേവീനന്ദന ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ. 165 ഇംഗ്ലീഷ് അക്ഷരങ്ങൾ ഒറ്റമിനിറ്റിൽ തിരിച്ചെഴുതിയാണ് ദേവീനന്ദന ഇന്ത്യ ബുക്ക് ഓഫ് െറേക്കാഡ്സിൽ ഇടം നേടിയത്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിറർ ഇമേജ് എഴുത്ത് ദേവീനന്ദന ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഭാഷകളിൽ എഴുത്ത് പരിശീലിച്ചു. ഇടവ ജവഹർ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ്.
സംഗീതം, ചിത്രരചന, കൈയെഴുത്ത് എന്നിവയിലും ദേവീനന്ദന നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മികച്ച കീ ബോഡ് െപ്ലയർ കൂടിയാണ്.
കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 490 മാർക്ക് വാങ്ങി പഠനത്തിലും ദേവീനന്ദന മികവ് തെളിയിച്ചു. പിതാവ് രമേശ് ചന്ദ്രബാബു കെ.എസ്.ആർ.ടി.സിയിലും മാതാവ് അമ്പിളി കൃഷ്ണ ഹോമിയോ വകുപ്പിലും ജോലിനോക്കുന്നു. ദേവീനന്ദനയെ വി. ജോയി എം.എൽ.എ വീട്ടിലെത്തി അഭിനന്ദിച്ചു.
തത്സമയം എം.എൽ.എയുടെ ചിത്രം വരച്ച് സമ്മാനിക്കുകയും ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ, ബ്രാഞ്ച് സെക്രട്ടറി രജീബ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് സൂരജ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.