നവകേരള സദസ്സ് പുതിയ അനുഭവമാകും -മന്ത്രി ആന്റണി രാജു
text_fieldsവർക്കല: നവകേരള സദസ്സ് പുതിയൊരനുഭവമായിരിക്കുമെന്ന് മന്ത്രി ആന്റണി രാജു. വർക്കല നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന്റെ സംഘാടകസമിതി രൂപവത്കരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
140 നിയോജകമണ്ഡലങ്ങളിലും മന്ത്രിസഭ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കുകയും പരിഹരിക്കുകയും ചെയ്യുന്നതാണ് നവകേരള സദസ്സെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. വി.ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡിസംബർ 20നാണ് വർക്കല നിയോജകമണ്ഡലം നവകേരള സദസ്സ് നടക്കുന്നത്. വി.ജോയി എം.എൽ.എയാണ് സംഘാടകസമിതി ചെയർമാൻ. ജനറൽ കൺവീനർ വി. ജയമോഹനന്റെ (ഡെപ്യൂ
ട്ടി കലക്ടർ) നേതൃത്വത്തിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥ മേധാവികളെയും ഉൾപ്പെടുത്തി ഏഴ് ഉപസമിതികളും രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സംഘാടകസമിതി യോഗങ്ങൾ നവംബർ 22ന് (ഇടവ), 23ന്(ഇലകമൺ), 24ന് (ചെമ്മരുതി), 25ന് (വെട്ടൂർ), 27ന് (നാവായിക്കുളം), 28ന് (പളളിക്കൽ), 29ന് (മടവൂർ) എന്നീ തീയതികളിലും വർക്കല നഗരസഭയിലേത് 30നും നടക്കും.
ബൂത്ത് തലത്തിലും വാർഡ് തലത്തിലും അപേക്ഷകൾ സ്വീകരിക്കുന്നതിനും 15 വീടുകൾ ഉൾപ്പെടുത്തി വീട്ടുമുറ്റം അപേക്ഷകൾ സ്വീകരിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.