43 ലക്ഷത്തിന് മോടിപിടിപ്പിച്ച ബസ്സ്റ്റാൻഡ് ആർക്കും വേണ്ടാത്ത നിലയിൽ
text_fields
വർക്കല: 43 ലക്ഷം രൂപ ചെലവിട്ട് പുതുക്കിപ്പണിത നഗരസഭയുടെ ബസ്സ്റ്റാൻഡ് ആർക്കും വേണ്ടാത്ത നിലയിലെന്ന് പരാതി. ബസുകളും യാത്രക്കാരും ഇവിടേക്ക് കയറുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നഗരത്തിൽ അലഞ്ഞുതിരിയുന്നവർ അന്തിക്ക് തലചായ്ക്കാനാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
വർക്കല നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനു നേെര മുന്നിലായാണ് നഗരസഭ 2000ൽ പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുത്ത് ബസ്സ്റ്റാൻഡ് നിർമിച്ചത്. ബസ് ഷെൽട്ടറും ശുചിമുറികളും ഒപ്പം നിർമിച്ചു. ആദ്യം കുറച്ചുകാലം ബസുകൾ സ്റ്റാൻഡിനുള്ളിൽ കയറിയെങ്കിലും ജനം അകത്തുകയറാൻ മടിച്ചു.
അവർ പ്രധാന റോഡിൽത്തന്നെ പഴയതുപോലെ ബസ് കാത്ത് നിലയുറപ്പിച്ചു. തന്മൂലം ബസുകളും അകത്തുകയറാതെ പുറത്തുനിന്ന് യാത്രക്കാരെ കയറ്റിയും ഇറക്കിയും വന്നുപോയിക്കൊണ്ടിരുന്നു. ഇത് വാർത്തയായതോടെ നഗരസഭയും പൊലീസും ഇടപെട്ടു. സ്റ്റാൻഡിനു മുന്നിൽ പൊലീസ് നിലയുറപ്പിക്കുകയും അകത്തുകയറാത്ത ബസുകൾക്ക് പിഴയടിക്കുകയും ചെയ്തതോടെ ബസുകൾ അകത്തു കയറിത്തുടങ്ങി.കുറച്ചുനാളുകൾക്കുശേഷം സ്റ്റാൻഡിനകത്ത് സൗകര്യമില്ലെന്നും ഷെൽട്ടറുകൾ പൊട്ടിപ്പൊളിെഞ്ഞന്നും ശുചിമുറിയിൽ വെള്ളമില്ലെന്നും പരാതികൾ ഉന്നയിച്ച് ബസുകൾ പിന്നെയും തിരക്കേറിയ ജങ്ഷനിൽ നടുറോഡിൽത്തന്നെ യാത്രക്കാരെ കാത്തുകിടക്കാൻ തുടങ്ങി.
ഇവിടെയിട്ട് തന്നെ വളയ്ക്കാനും തിരിക്കാനും തുടങ്ങിയതോടെ നിത്യേന അപകടങ്ങളുമുണ്ടായി. ഇതിനെ തുടർന്നാണ് നഗരസഭ ബസ്സ്റ്റാൻഡ് പുനർനിർമിച്ചത്. ബസുകൾ സ്റ്റാൻഡിന് പുറത്തുനിർത്തുകയോ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാൻ പാടില്ലെന്നും ലംഘിക്കുന്നവർക്ക് കനത്ത പിഴ നൽകണമെന്നും നഗരസഭ പൊലീസിനോടോ,ആർ.ടി.ഒയോടെ ആവശ്യപ്പെടുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.