പതിമൂന്നുകാരിക്ക് പീഡനം; പ്രതികൾക്ക് 23 വർഷം തടവ്
text_fieldsവർക്കല: പതിമൂന്നുകാരിയെ പിഡിപ്പിച്ച കേസിലെ പ്രതികൾക്ക് 23 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും. വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ അനീഷ് (32), ഇയാൾക്ക് സഹായം ചെയ്തു കൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിളവീട്ടിൽ ഷിജു (33) എന്നിവർക്കെതിരെയാണ് വർക്കല അതിവേഗ പോക്സോ കോടതി വിധി പ്രസ്താവിച്ചത്. ബലാൽസംഗത്തിന് 20 വർഷം വീതം തടവും 50000 രൂപ വീതം പിഴയും ശാരീരിക പീഡനത്തിന് 3 വർഷം വീതം തടവും 25000 രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി സിനി എസ്.ആർ ആണ് വിധി പ്രസ്താവിച്ചത്.
വർക്കല പോലീസ് 2017ൽ രജിസ്തർ ചെയ്ത കേസ് അന്വേഷിച്ച് ചാർജ് ഹാജരാക്കിയത് അന്നത്തെ ഇൻസ്പ്പെക്ടർ പി.വി. രമേഷ് കുമാർ ആണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.