ഓടയത്ത് സീരിയൽ ഷൂട്ടിങ്; പൊലീസ് കേസെടുത്തു
text_fieldsവർക്കല: ഇടവ പഞ്ചായത്തിലെ ഓടയത്ത് നടന്നുവന്ന സീരിയൽ ഷൂട്ടിങ് പൊലീസ് തടഞ്ഞ് കേസെടുത്തു. ഓടയത്തെ സ്വകാര്യ റിസോർട്ടിലാണ് വെള്ളിയാഴ്ച മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തുവന്ന ജനപ്രിയ സീരിയലിെൻറ ഷൂട്ടിങ് നടന്നത്.
ഗ്രാമപഞ്ചായത്തിലെ ഒമ്പതോളം വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണായി തുടരുകയാണ്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് രണ്ടുദിവസമായി സീരിയൽ ഷൂട്ടിങ് നടന്നുവന്നത്. പതിനെട്ടുപേരടുന്ന സംഘമാണ് ഷൂട്ടിങ്ങിനുണ്ടായിരുന്നത്. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഷൂട്ടിങ് നിർത്തിവെപ്പിച്ചു.
ഷൂട്ടിങ്ങിന് ഉപയോഗിച്ച കാമറകൾ അടക്കമുള്ള ഉപകരണങ്ങൾ റിസോർട്ടിലെ തന്നെ മുറിയിൽ െപാലീസ് പൂട്ടി സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഇത് കോടതിയിൽ ഹാജരാക്കും. സർക്കാർ നിർദേശങ്ങൾ അനുസരിക്കാതെ ഷൂട്ടിങ് നടത്തിയതിന് സീരിയൽ സംഘത്തിനെതിരെയും ഷൂട്ടിങിന് റിസോർട്ട് വിട്ടുകൊടുത്തതിന് റിസോർട്ട് ഉടമസ്ഥെൻറ പേരിലുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.