ശിവഗിരി തീർഥാടനം ഡിസംബർ 15 മുതൽ
text_fieldsവർക്കല: 89ാമത് ശിവഗിരി തീർഥാടനം ഡിസംബർ 15 മുതൽ 2022 ജനുവരി അഞ്ചുവരെ നടത്താൻ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് യോഗം തീരുമാനിച്ചു.
ഇതുസംബന്ധിച്ച ആലോചനയോഗം ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ നടന്നു. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി പരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ആത്മപ്രസാദ്, സ്വാമി അന്നപേഷാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ശങ്കരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, അടൂർ പ്രകാശ് എം.പി, വി. ജോയ് എം.എൽ.എ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ജില്ല പഞ്ചായത്തംഗം ഗീതാ നസീർ തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്വാമി വിശുദ്ധാനന്ദ, എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് എം.എൻ. സോമൻ എന്നിവർ മുഖ്യ രക്ഷാധികാരികളും ശിവഗിരി മഠത്തിലെ സന്യാസിമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി, കെ. സുരേന്ദ്രൻ, എം.എ. യൂസഫലി, ഡോ. എം. ചന്ദ്രദത്തൻ, വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, അടൂർ പ്രകാശ് എം.പി, വി. ജോയ് എം.എൽ.എ, കെ. ബാബു എം.എൽ.എ, കെ.എം. ലാജി എന്നിവർ രക്ഷാധികാരികളുമായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.