ശിവഗിരി തീർഥാടനം: രഥയാത്ര എത്തി
text_fieldsവർക്കല: 89ാമത് ശിവഗിരി തീർഥാടന വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണ ഗുരുവിെൻറ പഞ്ചലോഹ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിഗ്രഹ പ്രയാണം ശിവഗിരിയിലെത്തി.
ശിവഗിരി തീർഥാടനത്തിന് ആരംഭം കുറിച്ച ഇലവുംതിട്ട കേരളവർമ സൗധത്തിൽ നിന്നുമാണ് വിഗ്രഹ പ്രയാണം പുറപ്പെട്ടത്. ശിവഗിരിയിലെത്തിച്ചേർന്ന വിഗ്രഹ രഥയാത്രയെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ സ്വീകരിച്ചു.
ശ്രീനാരായണ ജ്യോതി പ്രയാണം
വർക്കല: 89ാമത് ശിവഗിരി തീർഥാടന വേദിയിലെ നിലവിളക്കിലേക്ക് പകരാനുള്ള ശ്രീനാരായണ ജ്യോതിയും വഹിച്ചുള്ള ജ്യോതി പ്രയാണം ശിവഗിരിയിലെത്തി. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിെൻറയും കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിെൻറയും സഹകരണത്തോടെയാണ് ജ്യോതി പ്രയാണം സംഘടിപ്പിച്ചത്. മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴിയാണ് പ്രായണം ശിവഗിരിയിലെത്തിയത്. ശിവഗിരി സമാധി മണ്ഡപത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ജ്യോതി ഏറ്റുവാങ്ങി.
തീർഥാടനം നമ്മിലേക്കുള്ള യാത്ര –സ്വാമി യുക്താനന്ദ യതി
വർക്കല: ഗുരുവിലേക്കും നമ്മിലേക്കുമുള്ള യാത്രയാണ് തീർഥാടനമെന്ന് സ്വാമി യുക്താനന്ദ യതി. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചുള്ള ആധ്യാത്മിക പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന് ചോദ്യങ്ങളുണ്ട്. ചുറ്റുപാടുകളെ അറിയാനുള്ള ആകാംക്ഷയിൽ നിന്ന് ആരംഭിച്ച് ജീവിതത്തിെൻറ അത്യന്തിക ലക്ഷ്യത്തിലേക്ക് അവൻ എത്തിച്ചേരുന്നു. മനുഷ്യരുടെ ജിജ്ഞാസ ശമിപ്പിക്കുന്നതാണ് ഗുരുവിെൻറ കൃതികളും വചനങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സി.ആർ. കേശവൻ വൈദ്യരുടെ ജീവചരിത്രഗ്രന്ഥം സ്വാമി യുക്താനന്ദ യതിക്ക് നൽകി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രകാശനം നിർവഹിച്ചു. സ്വാമി ഋതംബരാനന്ദ, സ്വാമി ധർമചൈതന്യ, സ്വാമി നാരായണ ധർമവ്രതൻ, സ്വാമി ഗുരുപ്രകാശം, ഗൗരിനന്ദന, ഇ.എം.സോമനാഥൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.