ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഇന്ന്
text_fieldsവർക്കല: ശ്രീനാരായണഗുരുവിന്റെ 169ാമത് ജയന്തി സമ്മേളനം രാവിലെ 9.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിക്കും.
പ്രഫ.എം.കെ. സാനുവിനെ ശ്രീനാരായണ സാഹിത്യകുലപതി ബഹുമതി നൽകി ശിവഗിരിമഠം ആദരിക്കും. സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി, അഡ്വ.വി. ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി, മുൻ എം.എൽ.എ വർക്കല കഹാർ, നഗരസഭ കൗൺസിലർ രാഖി, ഗുരുധർമ പ്രചാരണസഭ രജിസ്ട്രാർ അഡ്വ.പി.എം. മധു, നഗരസഭ മുൻ ചെയർമാൻ കെ. സൂര്യപ്രകാശ്, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂനിയൻ സെക്രട്ടറി അജി എസ്.ആർ.എം തുടങ്ങിയവർ സംസാരിക്കും.
ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീർഥ നന്ദിയും പറയും.
ജയന്തി ഘോഷയാത്ര വൈകീട്ട് 4.30ന്
വർക്കല: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ശിവഗിരിമഠത്തിന്റെ വിപുലമായ ജയന്തി ഘോഷയാത്ര വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30ന് ഘോഷയാത്ര സമാധി മണ്ഡപത്തിൽനിന്നും പുറപ്പെടും. ഘോഷയാത്രയുടെ ഏറ്റവും മുന്നിൽ ഗുരു ഉപയോഗിച്ചിരുന്ന റിക്ഷയെ സന്യാസിമാരും ബ്രഹ്മചാരികളും ചേർന്ന് എഴുന്നള്ളിക്കും.
ശിവഗിരിയിൽനിന്നും പുറപ്പെടുന്ന ഘോഷയാത്ര ആയുർവേദ ആശുപത്രി ജങ്ഷനിൽനിന്നും റെയിൽവേ സ്റ്റേഷനിൽ എത്തും. തുടർന്ന് മൈതാനം, ആയുർവേദ ആശുപത്രി ജങ്ഷൻ, പുത്തൻചന്ത, കെടാവിത്തുവിള, പാലച്ചിറ, വട്ടപ്ലാംമൂട്, എസ്.എൻ കോളജ് ജങ്ഷൻ, ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ ജങ്ഷൻ, നഴ്സിങ് കോളജ് ജങ്ഷൻ വഴി രാത്രി ഒമ്പതിന് സമാധിയിൽ മടങ്ങിയെത്തും.
ഘോഷയാത്രക്ക് അകമ്പടിയായുളള വിളംബരഘോഷയാത്ര വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ശിവഗിരിയിൽനിന്നും പുറപ്പെട്ട് രാത്രി 7.30ന് എസ്.എൻ കോളജ് ജങ്ഷനിൽ സമാപിക്കും. വിളംബര ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് ഉച്ചക്ക് രണ്ടു മുതൽ ശിവഗിരി ഓഡിറ്റോറിയത്തിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ടീമിന്റെ തിരുവാതിര, കൈകൊട്ടിക്കളി, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ കലാരൂപങ്ങളുടെയും ഘോഷയാത്രയിൽ പങ്കെടുക്കുന്ന കലാരൂപങ്ങളുടെയും അവതരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.