ആംബുലൻസുകൾ അമിത നിരക്ക് ഈടാക്കിയാൽ കർശന നടപടി
text_fieldsവർക്കല: ആംബുലൻസുകൾ കോവിഡ് രോഗികളിൽനിന്ന് അമിത തുക ഈടാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി കലക്ടറും വർക്കല താലൂക്ക് ഇൻസിഡൻറ് കമാൻഡറുമായ അഹമ്മദ് കബീർ മുന്നറിയിപ്പ് നൽകി. വർക്കലയിലെ ആംബുലൻസുകൾ അമിതമായ ചാർജ് ഈടാക്കുന്നെന്ന പരാതികളെതുടർന്ന് താലൂക്ക് ഓഫിസിൽ വിളിച്ചുചേർത്ത ആംബുലൻസ് ഡ്രൈവർമാരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.
ആംബുലൻസുകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂ. ജീവനക്കാർ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റിനും സർക്കാർ നിരക്ക് മാത്രമേ വാങ്ങാൻ അനുവദിക്കൂ.
യോഗത്തിൽ വർക്കല മേഖലയിലെ ആംബുലൻസ് ഡ്രൈവർമാർ, തഹസിൽദാർമാരായ പി. ഷിബു, എസ്. ഷാജി, ജോയൻറ് ആർ.ടി.ഒ എസ്. ബിജു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.