ഇടവയിൽ മാലിന്യനിക്ഷേപം തടഞ്ഞയാൾക്ക് കുത്തേറ്റു
text_fieldsവർക്കല: ഇടവ റെയിൽവേ ഗേറ്റിന് സമീപം ഗുരുമന്ദിരത്തിനടുത്ത് മാലിന്യ നിക്ഷേപം തടഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇടവ പാറയിൽ പനനിന്നവിള വീട്ടിൽ ദിനേശിനാണ് (47) കുത്തേറ്റത്. സംഭവത്തിൽ പരവൂർ നെടുങ്ങോലം ശാന്താമന്ദിരത്തിൽ ഗോപകുമാറിനെ (40) അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം എസ്.എൻ.ഡി.പി യോഗം ഗുരുമന്ദിരത്തിലെ ജീവനക്കാരനായ മോഹനനും സമീപത്ത് മാലിന്യം നിക്ഷേപിക്കാനെത്തിയ ഹോട്ടൽ തൊഴിലാളി ഗോപകുമാറുമായി തർക്കമുണ്ടായി. വഴക്കിനിടയിൽ അവിടെത്തിയ ദിനേശ് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും മാലിന്യ നിക്ഷേപം പൊലീസിനെ അറിയിക്കാൻ മോഹനനോട് പറഞ്ഞതിനെതുടർന്ന് പ്രകോപിതനായ ഗോപകുമാർ കത്തി കൊണ്ട് ആക്രമിച്ചതിനെതുടർന്ന് ദിനേശിന്റെ ഇടത് കണ്ണിന് മുകളിലായി ആഴത്തിൽ മുറിവേറ്റു.
ഇയാളെ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സനൽകി. അയിരൂർ പൊലീസ് സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന ഗോപകുമാറിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.