പാപനാശത്ത് കടൽ കരയിലേക്ക് കയറി; സുരക്ഷാനിയന്ത്രണങ്ങൾ രക്ഷയായി
text_fieldsവർക്കല: പാപനാശത്ത് കടൽ തീരത്തേക്ക് അടിച്ചുകയറിയത് ആശങ്ക പരത്തി. ഞായറാഴ്ച വൈകീട്ടോടെയാണ് പാപനാശംതീരത്ത് പത്ത് മീറ്ററോളം കടൽ കയറിയത്. അവധിദിനമായതിനാൽ തീരത്ത് പതിവിൽ കവിഞ്ഞ തിരക്കായിരുന്നു.
ഞായറാഴ്ചകളിൽ പാപനാശം തീരത്തെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കടലിലിറങ്ങുന്നതും കുളിക്കുന്നതും പതിവാണ്. എന്നാൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് പൊലീസും ലൈഫ് ഗാർഡുകളും തീരത്തെത്തിയ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയതും സഞ്ചാരികളെ കർശനമായി നിയന്ത്രിച്ചതും അപകടമൊഴിവാക്കി.
മുന്നറിയിപ്പ് വകെവക്കാതെ തീരത്തേക്കിറങ്ങിയ സഞ്ചാരികളിൽ ചിലരെ ടൂറിസം പൊലീസ് തീരത്തേക്ക് മടക്കിയയച്ചു. വീശിയടിച്ച തിരമാലകൾ പാപനാശത്തെ വിശാലമായ തീരം മുഴുവനും പാഞ്ഞുകയറി. തിരയടി ശക്തമായതോടെ ഇടവ വെറ്റക്കട ബീച്ചിൽ നടന്നുവന്ന അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന്റെ സമാപനസമ്മേളനം സമീപത്തെ റിസോർട്ടിലേക്ക് മാറ്റി.കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി ഇരുപത് മീറ്ററോളം കടൽ ഉൾവലിഞ്ഞത് സഞ്ചാരികളിൽ ആശങ്ക പടർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.