യുവതിയുടെ ആത്മഹത്യ; പ്രേരണാകുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു
text_fieldsവർക്കല: യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പുവിളയിൽ ദാർ അൽ അഫ്സലിൽ അഫ്സലാണ് അറസ്റ്റിലായത്. വർക്കല റാത്തിക്കൽ സ്വദേശിനി നെബീന ഇക്കഴിഞ്ഞ ഏപ്രിൽ 11നാണ് ആത്മഹത്യ ചെയ്തത്.
2019 ആഗസ്റ്റ് നാലിനായിരുന്നു വിവാഹം. സ്ത്രീധനത്തെ ചൊല്ലി ഇടക്കിടെ അഫ്സലിന്റെ മാതാവ് ഫസീല വഴക്കിട്ടിരുന്നതായി നെബീന സഹോദരങ്ങളെയും മാതാവിനെയും അറിയിച്ചിരുന്നു. കുഞ്ഞിന്റെ പിറന്നാളിനായി മൂന്നുമാസം മുമ്പ് അഫ്സൽ നാട്ടിലെത്തിയ ശേഷമാണ് കാര്യങ്ങൾ വഷളായത്.
സ്ത്രീധനം ആവശ്യമില്ലെന്നുപറഞ്ഞ് വിവാഹം കഴിച്ച അഫ്സൽ, പിന്നീട് നെബീന വിവാഹത്തിനണിഞ്ഞ 35 പവൻ കുറഞ്ഞുപോയെന്നും വീടും കാറും കൂടി വേണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രെ. അഫ്സൽ മദ്യപിച്ചുവന്ന് മർദ്ദിക്കുന്നതും പതിവായി. മൊഴി ചൊല്ലുമെന്ന് ഭീഷണിയും മുഴക്കി നെബീനയെ വീട്ടിൽ പറഞ്ഞുവിട്ടു.
മാനസികമായി തളർന്ന നെബീനയെ തൊട്ടടുത്ത ദിവസം വൈകിട്ട് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തുകയായിരുന്നു. അഫ്സലിനും ഫസീലക്കുമെതിരെ ആത്മഹത്യ പ്രേരണ ഉൾപ്പെടെ സ്ത്രീധന ഗാർഹിക പീഡനത്തിന് കേസെടുത്ത് ശിക്ഷിക്കണമെന്നാണ് കുടുബത്തിന്റെ ആവശ്യം. കോടതി ഇയാളെ റിമാൻഡ് ചെയ്തു. വർക്കല ഡിവൈ.എസ്.പി സി.ജെ. മാർട്ടിനാണ് കേസിൽ തുടരന്വേഷണം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.