ഭക്ഷ്യസുരക്ഷയിൽ വീഴ്ച പാടില്ല -വർക്കല നഗരസഭ
text_fieldsവർക്കല: വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷയിൽ വീഴ്ചവരുത്തരുതെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി. വർക്കലയിൽ അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ നഗരസഭ വിളിച്ചുചേർത്ത ഹോട്ടൽ - റസ്റ്റോറന്റ് ഉടമകളുടെ യോഗത്തിലാണ് ചെയർമാൻ കർശന നിർദ്ദേശം നൽകിയത്.
ആഹാരം പാകംചെയ്യുന്ന ജീവനക്കാരുടെ വ്യക്തി ശുചിത്വം ഉറപ്പാക്കണമെന്നും പഴകിയ ഭക്ഷണം ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യണമെന്നും വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിൽ പറഞ്ഞു.
ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം നടത്തിയ പരിശോധനകളിലും മോശം സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് വർക്കല സർക്കിൾ ഓഫീസർ ഡോ. പ്രവീൺ പറഞ്ഞു.
ഖരമാലിന്യ നിർമാർജ്ജന സംവിധാനം ഉറവിടത്തിൽതന്നെ ക്രമീകരിക്കുക, അടുക്കളയും സ്റ്റോർ റൂമും ഏലി, പാറ്റ, പല്ലി എന്നിവയുടെ ശല്യമില്ലാതെ വൃത്തിയായി സൂക്ഷിക്കുക, വ്യാപാര ലൈസൻസ്, ഹെൽത്ത് കാർഡ്, വെള്ളം എന്നിവ പരിശോധിച്ച റിപ്പോർട്ട് റിസപ്ഷനിൽ സൂക്ഷിക്കുക തുടങ്ങി റസ്റ്റോറന്റ് ഉടമകൾ കൃത്യമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ ക്ലീൻ സിറ്റി മാനേജർ പ്രകാശ് നൽകി. ജനപ്രതിനിധികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.