ബിയർകുപ്പികൊണ്ട് യുവാവിനെ തലക്കടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsഅലിയും റഫീഖും
വർക്കല: വാഹനം തടഞ്ഞുനിർത്തി യുവാവിനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ വർക്കല പൊലീസിന്റെ പിടിയിലായി. താഴെവെട്ടൂർ കനാൽ പുറമ്പോക്കിൽ നത്ത് എന്ന റഫീഖ് (27), ചിലക്കൂർ ചുമടുതാങ്ങി ടി.ബി റോഡ്, വിളയിൽ വീട്ടിൽ അലി (36) എന്നിവരാണ് അറസ്റ്റിലായത്. ചിലക്കൂർ സ്വദേശിയായ ജമീലും പ്രതികളും തമ്മിൽ ഒരു മാസം മുമ്പ് കൈയേറ്റം നടന്നിരുന്നു. വീട്ടുകാരുടെ ഇടപെടലിനെ തുടർന്ന് ജമീലിന് ചികിത്സാസഹായം നൽകാമെന്ന ധാരണയിൽ വഴക്ക് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് സംഭവം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.