ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടി രണ്ടു വയസുകാരൻ
text_fieldsവർക്കല: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടു വയസ്സുകാരൻ. ഏഴ് പൊതുവിജ്ഞാന ചോദ്യങ്ങൾക്കും കേരള മന്ത്രി സഭയിലെ എട്ട് മന്ത്രിമാരുടെ പേരുകളും ഓരോരുത്തരുടെയും വകുപ്പുകളും പറഞ്ഞാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.
വർക്കല മേൽവെട്ടൂർ നിധിയിൽ നവിൻപ്രകാശിന്റെയും (മർച്ചന്‍റ് നേവി) രാഖി ദാസിന്‍റെയും (അസി. പ്രഫ, യു.കെ.എഫ് കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി) മകൻ നിനവ് നവിൻ ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ എത്തിയത്.
പൊതുവിജ്ഞാന ചോദ്യങ്ങളിൽ ഇന്ത്യയുടെ തലസ്ഥാനവും ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരുമെല്ലാം ഉൾപ്പെട്ടിരുന്നു. അതിനെല്ലാം ഈ കൊച്ചുമിടുക്കൻ കൃത്യമായി ഉത്തരം നൽകി. ആഗസ്റ്റ് നാലിനാണ് നിനവിന്‍റെ റെക്കാഡ് ഇന്ത്യബുക്ക് സ്ഥിരീകരിച്ചത്. 13ന് സർട്ടിഫിക്കറ്റും നൽകി. സഹോദരങ്ങൾ നിവേദ്, നിയോഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.