ശിവഗിരിയിലെ വൈദിക മഠം നവീകരണം പുരോഗമിക്കുന്നു
text_fieldsവർക്കല: ശ്രീനാരായണ ഗുരു ജീവിത സായാഹ്നത്തില്‍ വിശ്രമിച്ചിരുന്ന ശിവഗിരിയിലെ വൈദിക മഠം നവീകരണം പുരോഗമിക്കുന്നു.
കാലപ്പഴക്കം ഏറെയുള്ള വൈദിക മഠം തനിമ നിലനിര്‍ത്തി ബലപ്പെടുത്തുന്ന ജോലിയാണ് നടക്കുന്നത്. രവീന്ദ്രനാഥടാഗോര്‍, ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസ്, സ്വാമി ശ്രദ്ധാനന്ദജി, ആചാര്യ വിനോബ ഭാവെ എന്നിവര്‍ ഗുരുവിനെ സന്ദര്‍ശിച്ചതും 1925 മാര്‍ച്ച് 12ന് ഗുരുവിനെ സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധി ഒരു രാത്രി വിശ്രമിച്ചതും വൈദികമഠത്തിലായിരുന്നു. 1928 സെപറ്റംബര്‍ 20ന് ഗുരു സമാധി പ്രാപിച്ചതും ഇവിടെയാണ്.
ഗുരു ഉപയോഗിച്ചിരുന്ന കട്ടില്, കസേര ഊന്നുവടി തുടങ്ങിയവ ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാനാവുന്നതും വൈദികമഠത്തിലാണ്.
പ്രാർഥനക്കും ധ്യാനത്തിനുമായി ഇവിടേക്ക് ധാരാളം ശ്രീനാരായണീയർ എത്തിച്ചേരുന്നുണ്ട്. ഗുരു ജയന്തി മുതല്‍ സമാധി വരെയുള്ള കാലയളവിലെ ജപയജ്ഞവും ഇവിടെയാണ് നടക്കുന്നത്. നവീകരണ ജോലികള്‍ വൈകാതെ പൂര്‍ത്തീകരിക്കുമെന്ന് ശിവഗിരി മഠം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.