ക്ഷേമ പെൻഷൻ; സഹകരണ ബാങ്കുകൾക്ക് സർക്കാർ പണം നൽകിയില്ല
text_fieldsവർക്കല: ഒരു മാസത്തെ ക്ഷേമപെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കൾക്ക് കൊടുത്തെങ്കിലും ഇതുവരെ കണക്കിൽ സർക്കാർ ഒരു രൂപ പോലും സഹകരണ ബാങ്കുകൾക്ക് കൊടുത്തിട്ടില്ലെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പടുത്തതോടെ ധനമന്ത്രി മാർച്ച് 15 മുതൽ ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് പലപ്രാവശ്യം പ്രഖ്യാപിച്ചിരുന്നു. പെൻഷൻ ഗുണഭോക്താക്കളുടെ പേരടങ്ങിയ ലിസ്റ്റ് സഹകരണ ബാങ്കുകൾക്ക് കൈമാറുകയും ചെയ്തു.
എന്നാൽ, ഫണ്ട് കൈമാറാൻ ഇതുവരെ സർക്കാറിന് കഴിഞ്ഞിട്ടില്ല. വിഷുവിനു മുമ്പ് രണ്ടുമാസത്തെ പെൻഷൻകൂടി വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനവും സഹകരണ ബാങ്കുകളെ ലക്ഷ്യംവെച്ചു കൊണ്ടായിരിക്കുമെന്നാണ് ആക്ഷേപം.
ഇപ്പോൾ സഹകരണ ബാങ്കുകൾ വിതരണം ചെയ്ത ഒരു മാസത്തെ പെൻഷൻ പണം അടുത്ത രണ്ടു മാസ പെൻഷൻ വിതരണം തുടങ്ങുന്നതിനു മുമ്പെങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ് സഹകരണ ബാങ്ക് അധികൃതർ. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ എന്നാണ് പെൻഷൻ തുക അക്കൗണ്ടിൽ എത്തുന്നതെന്ന ഉത്കണ്ഠയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.