കടലിൽ മുങ്ങിയ ആദർശിനെ രക്ഷിച്ച യുവാക്കൾക്ക് നാടിെൻറ അനുമോദനം
text_fieldsവർക്കല: കടലിൽ കുളിക്കവെ തിരക്കുഴിലകപ്പെട്ട യുവാവിനെ സാഹസികമായി രക്ഷിച്ച യുവാക്കൾക്ക് നാടിെൻറ അനുമോദന പ്രവാഹം. കാപ്പിൽ പബ്ലിക് ലൈബ്രറി സെക്രട്ടറിയും പ്രിയദർശിനി ബോട്ട് ക്ലബ്ബിലെ ഡ്രൈവറുമായ അനൂപ്.എ, മത്സ്യത്തൊഴിലാളിയും ശ്രീയേറ്റ് സ്വദേശിയുമായ സനോജ് എന്നിവരെയാണ് നാട്ടുകാർ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുന്നത്. നാവായിക്കുളം സ്വദേശിയായ ആദർശിനെയാണ് (കണ്ണൻ-17) ഇവർ കടലിലെ മരണമുഖത്തുനിന്ന് അതി സാഹസികമായി രക്ഷിച്ച് ജീവിതത്തിെൻറ തീരത്തെത്തിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കാപ്പിൽ പൊഴിമുഖത്ത് അപടകമുണ്ടായത്. ആദർശ് കടലിൽ കുളിക്കവെ കൂറ്റൻ തിരമായിലകപ്പെട്ട് ഒഴുകിപ്പോകുകയും തിരക്കുഴിലകപ്പെട്ട് മുങ്ങിപ്പോകുകയുമായിരുന്നു. വിവരമറിഞ്ഞ് ഞൊടിയിടകൊണ്ട് ബോട്ട് ക്ലബിലെ സ്പീഡ് ബോട്ടിൽ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തുകയായിരുന്നു അനൂപ്. രൂക്ഷമായ കടൽക്ഷോഭത്താൽ പൊഴിമുഖവും പരിസരവും മണൽ നിറഞ്ഞുകിടക്കുന്നതിനാൽ ബോട്ട് തീരത്തേക്കടുപ്പിക്കാനാവുമായിരുന്നില്ല. എങ്കിലും സാഹസികമായി പൊഴിമുഖത്തേക്ക് ബോട്ട് അടുപ്പിച്ചു. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ സനോജ് പാഞ്ഞുവന്നുകൊണ്ടിരുന്ന തിരമാലകളെ കീറിമുറിച്ച് നീന്തി.
ബോട്ടിലെ റിങ്ങുമായി സനോജ് കടലിലേക്ക് ചാടി. അപ്പോഴും കൂറ്റൻ തിരകൾ ഉയർന്നു താണുകൊണ്ടിരുന്നു. തിരകൾക്ക് മുകളിലൂടെ സ്വന്തം ജീവൻ മറന്നുകൊണ്ട് സനോജ് ആദർശിനടുത്തേക്ക് നീന്തിയെത്തി. റിങ് ആദർശിെൻറ ശരീരത്തിലണിയിച്ച് ആദർശിനെയും കൊണ്ട് സനോജ് തിരികെ ബോട്ടിലേക്ക് നീന്തി. എന്തും സംഭവിക്കാവുന്ന അവസ്ഥയക്ക് ദൃക്സാക്ഷിയായി ബോട്ടിൽ അനൂപും തീരത്ത് ആളുകളും അക്ഷമരായി നിന്നു. കടലുമായുള്ള മൽപിടിത്തത്തിനൊടുവിൽ ആദർശ് ബോട്ടിൽ കിടത്തി കരയിലേക്ക് പാഞ്ഞു. തീരത്തെത്തിച്ച ആദർശിന് പ്രഥമിക ശുശ്രൂഷ നൽകിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.