വീട് കയറി ആക്രമിച്ചതായി പരാതി; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന്
text_fieldsവെള്ളറട: വീട്ടമ്മയെ വീട് കയറി ആക്രമിച്ചതായി പരാതി. കോവില്ലൂര്‍ കിഴക്കിന്‍കര വീട്ടിൽ ശാന്തക്കും മകനുമാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസികളായ രണ്ട് പേരുടെ നേതൃത്വത്തില്‍ ഏഴോളം പേര് ചേര്‍ന്ന് ഈ മാസം 12 ആം തിയതി ശാന്തയേയും മകന് രതീഷിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശാന്ത ആനപ്പാറ ഗവണ്മന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളറട പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു ഒരാഴ്ച ആയിട്ടും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടിക്കുവാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിക്കും പരാതി കൊടുത്തു. എന്നിട്ടും 11 ദിവസം കഴിഞ്ഞിട്ടും പൊലീസിൻെറ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുവാന്‍ ഒരുങ്ങുകയാണ് ശാന്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.