നവകേരള സദസ്സിന്റെ മറവിൽ ഒരേക്കർ വയല്‍ നികത്തുന്നു
text_fieldsവെള്ളറട: നവകേരള സദസ്സിന്റെ മറവില്‍ അനധികൃതമായി വയല്‍ മണ്ണിട്ട് നികത്തുന്നതായി ആരോപണം. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് അങ്കണത്തിലാണ് 22 ന് പാറശ്ശാല നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളുടെ മറവില്‍ അവധിദിനം നോക്കി മങ്കാരം ഏലായിലെ ഒരേക്കറോളം വയല്‍ മണ്ണിട്ട് നികത്തുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.
10 വര്‍ഷം മുമ്പ് ഈ വയലുകള്‍ മണ്ണിട്ട് നികത്താന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞിരുന്നു. അന്ന് വരമ്പില്‍ സംഭരിച്ചിരുന്ന മണ്ണാണ് ഇപ്പോള്‍ യന്ത്ര സാമഗ്രികളുടെ സഹായത്തോടെ വയിലിലേക്ക് തട്ടുന്നത്. മുമ്പ് നാട്ടുകാര്‍ സംഘടിക്കുന്നതിന് മുമ്പ് ആറ് വയലുകള്‍ നികത്തിയിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതര്‍ക്ക് പരാതി നല്കിയപ്പോള് ആർ.ഡി.ഒ ഇടപെട്ടാണ് നികത്തല്‍ നിര്‍ത്തിവെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
കണ്ടന്‍ചിറ കുളത്തിനും മങ്കാരം കുളത്തിനും ഇടയിലാണ് മങ്കാരം എലാ. പുറമ്പോക്ക് ഭൂമിയിലുണ്ടായിരുന്ന 32 സെന്റ് തോടിന്റെ നല്ലൊരു ഭാഗവും ഇതിനകം മണ്ണിട്ട് നികത്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നവകേരള സദസ്സിനെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.