Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
വൃക്കകൾ തകരാറിലായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു
cancel
camera_alt

ശൈ​ല​ജ​

വെ​ള്ള​റ​ട: ഇ​രു വൃ​ക്ക​യും ത​ക​രാ​റി​ലാ​യ നി​ര്‍ധ​ന​യാ​യ വീ​ട്ട​മ്മ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു . ആ​നാ​വൂ​ര്‍ കാ​ഞ്ചി​യോ​ട്ടു​കോ​ണം കി​ഴ​ക്കി​ന്‍ക​ര വീ​ട്ടി​ല്‍ ശൈ​ല​ജ​യാ​ണ് (45) ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യി ഡ​യാ​ലി​സി​സി​ലൂ​ടെ ജീ​വ​ൻ നി​ല​നി​ര്‍ത്തു​ന്ന​ത്. പ്ര​മേ​ഹ​ബാ​ധി​ത​യാ​യ​തി​നെ​ത്തു​ട​ര്‍ന്ന് 20 വ​ര്‍ഷ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നാ​ലു വ​ര്‍ഷ​ത്തോ​ള​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​പ്പോ​ള്‍ ശൈ​ല​ജ​യു​ടെ ക​ണ്ണു​ക​ള്‍ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി. കാ​ലു​ക​ളി​ലെ അ​സ്ഥി​ക്ഷ​യം മൂ​ലം ന​ട​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വൃ​ക്ക മാ​റ്റി​വെ​ക്കു​ക​യാ​ണ് പ​രി​ഹാ​ര​മാ​യി ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്ന​ത്. 30 ല​ക്ഷ​ത്തോ​ളം ഇ​തി​നാ​യി ചെ​ല​വു വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ര്‍ത്താ​വും ര​ണ്ടു പെ​ണ്‍മ​ക്ക​ളു​മാ​ണ് ഇ​വ​ര്‍ക്കു​ള്ള​ത്. ആ​കെ​യു​ള്ള ഏ​ഴ് സെ​ന്റ് ഭൂ​മി​യും വീ​ടും സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്നും എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. ശൈ​ല​ജ​യു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി പാ​ലി​യോ​ട് സെ​ന്‍ട്ര​ല്‍ ബാ​ങ്ക്​ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 3976806134, ഐ.​എ​ഫ്.​എ​സ്.​സി: CBIN0282232. ഫോ​ണ്‍: 9656312330.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial AssistanceKidney Failure
News Summary - A housewife with kidney failure seeks medical help
Next Story