മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ഒരാള്‍ പിടിയില്‍
text_fieldsവെള്ളറട: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കരുമാനൂര്‍ പി.ഡി നിവാസില്‍ ബര്‍ണാഡ് (50) ആണ് അറസ്റ്റിലായത്. രണ്ട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 1,39,000 രൂപയാണ് തട്ടിയെടുത്തത്. പുല്ലംതേരി മഞ്ചാടി ഗോള്‍ഡ് ലോണെന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ എത്തിയ ബര്‍ണാഡ് വ്യാജ പേരും വിലാസവും നല്കി രണ്ട് വളകൾ 68,000 രൂപക്ക് പണയപ്പെടുത്തി.
പണം മൊത്തമായി കൊടുക്കാന്‍ ഇല്ലാതിരുന്നതിനാല്‍ 49,000 രൂപയെ നല്കിയിരുന്നുള്ളൂ. അരമണിക്കൂറിന് ശേഷം ബാക്കി തുകക്ക് എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാരി ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു. നാട്ടുകാര്‍ തടഞ്ഞുവെച്ച് ഇയാളെ പൊലീസിന് കൈമാറി.
ഉച്ചക്കുശേഷം കാരക്കോണം ജങ്ഷനിലെ ആദം ഫിനാന്‍സില്‍ രണ്ടു വളകള്‍ പണയപ്പെടുത്തി 70, 000 രൂപ കൈപ്പറ്റിയതായി പ്രതി സമ്മതിച്ചു. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ധനപാലന്, സബ് ഇൻസ്പെക്ടര്‍ റസല്‍രാജ്, സി.പി.ഒമാരായ അജി, പ്രഭലചന്ദ്രന്, ഷീബ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.