യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി പിടിയില്‍
text_fieldsവെള്ളറട: മലയിന്കാവില് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കാവ് സ്വദേശിയായ മണികണ്ഠനാണ് (അക്കാനി മണി-46) പിടിയിലായത്. മലയിന്‍കാവ് നന്ദനത്തില്‍ ശാന്തകുമാറാണ് (48) ഹെല്‍മറ്റ് കൊണ്ട് അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
ഈമാസം മൂന്നിന് മലയിന്‍കാവ് ജങ്ഷന് സമീപത്തുവെച്ച് ശാന്തകുമാറിന്റെ സഹോദരൻ നന്ദകുമാറിനെ മണികണ്ഠന് മര്‍ദിച്ചിരുന്നു. സംഭവമറിഞ്ഞ് വൈകീട്ട് ആറോടെ മണികണ്ഠനോട് ഇക്കാര്യം ചോദിക്കാൻ ശാന്തകുമാര്‍ ചെന്നതോടെ ഇരുവരും തമ്മിൽ വക്കേറ്റമുണ്ടായി. തുടർന്ന് മണികണ്ഠൻ ശാന്തകുമാറിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിക്കുകയും മർദിക്കുകയുമായിരുന്നു.
ശേഷം ബന്ധുക്കള്‍ ആനപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു പ്രാഥമികചികിത്സ നല്കി. അടുത്തദിവസം രാവിലെ ആരോഗ്യനില മോശമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് മരണം.
നാറാണിയില്‍ ഒളിവില്‍ കഴിയവേയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാര്‍, സി.പി.ഒമാരായ പ്രതീപ്, ദീപു എസ്. കുമാര്‍, അജിത്, ജിജു, പ്രവീണ്‍ ആനന്ദ്, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.