കുളത്തില്‍നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
text_fieldsവെള്ളറട (തിരുവനന്തപുരം): കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിനു സമീപം തുറ്റിയോട്ടുകോണം കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പാറശ്ശാല ഫയര്‍ഫോഴ്സും വെള്ളറട പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നാല് ദിവസ പഴക്കമുണ്ടെന്ന് പാറശ്ശാല അസിസ്റ്റന്റ് ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫിസര്‍ വേണുഗോപാലന്‍ അറിയിച്ചു. ഫയര്‍ ഫോഴ്സ് ഗ്രേഡ് എസ്.ഐ അനില്‍കുമാര്‍, അനില്‍, മനു, വിശാഖ്, ശ്രീകാന്ത്, രഞ്ജിത്ത്, സുധീര്‍, അജിത്ത് കുമാര്‍, ഹോം ഗാര്‍ഡ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്യത്തില്‍ മൃതദേഹം കരക്കെടുത്തു.
വെള്ളറട എസ്.ഐ ഉണ്ണികൃഷ്ണന്, കാരക്കോണം വാര്‍ഡ് മെമ്പര്‍ അനിത എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയക്ക് മാറ്റിയിട്ടുണ്ട്.
Live Updates
- 13 Feb 2022 5:19 PM IST
സിംഗപ്പൂർ താരത്തിന് 8.25 കോടി
സിംഗപ്പൂർ താരം ടിം ഡേവിഡ് മുംബൈ ഇന്ത്യൻസിൽ. 8.25 കോടി രൂപക്കാണ് സ്വന്തമാക്കിയത്. 40 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.