നാഥനില്ലാകളരിയായി ആനാവൂര്‍ വില്ലേജ് ഓഫിസ്
text_fieldsവെള്ളറട: ആനാവൂര്‍ വില്ലേജ് ഓഫിസറെയും അസി. വില്ലേജോഫിസറെയും മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതോടെ വില്ലേജ് ഓഫിസ് പ്രവര്‍ത്തനം താളം തെറ്റി. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് പകരം ആളെ നിയമിക്കാന്‍ തയാറാകാത്തതോടെ ഇവിടം നാഥനില്ലാ കളരിയായി. ദിനംപ്രതി പലവിധ സേവനങ്ങള്‍ക്കായി ഇവിടെ എത്തുന്നവരെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്നത് ഉദ്യോഗസ്ഥരുടെ സ്ഥിരം പരിപാടിയാണ്.
ഒരു മാസത്തിലേറെയായി ദുരിതം തുടരുകയാണെന്ന് ഇവിടെത്തിയവർ പരാതി പറഞ്ഞു. അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആനാവൂര്‍ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.