പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യ: സമീപവാസിയായ പൊലീസുകാരനെതിരെ പരാതി
text_fieldsവെള്ളറട (തിരുവനന്തപുരം): കള്ളിക്കാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ പൊലീസുകാരനെതിരെ പരാതി. നെയ്യാര്‍ഡാം പൊലീസ് സ്‌റ്റേഷനിലാണ് കുടുംബം പരാതി നല്‍കിയത്.
കള്ളിക്കാട് നാല്‍പറകുഴിയില്‍ ബഷീര്‍ - ഷീല ദമ്പതികളുടെ മകള്‍ തസ്ലീമ (17) ആണ് വീട്ടിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്. വീരണകാവ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു.
സംഭവ ദിവസം രാത്രി ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് കിടപ്പ് മുറിയോട് ചേര്‍ന്ന ബാത്ത്റൂമിലെ ഷവറില്‍ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.
സമീപവാസിയായ പൊലീസുകാരന്‍ അഖിലുമായി തസ്‍ലീമക്ക് അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹത്തിനായി അഖിലിന്റ വീട്ടുകാര്‍ 10 ലക്ഷം രൂപയും 25 പവന്‍ ആഭരണവും ചോദിച്ചുവെന്നും ഇതിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന് ബന്ധമുണ്ടെന്നറിഞ്ഞ തസ്‍ലീമ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തതാണെന്നും ബന്ധുക്കള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.