Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightആളില്ലാത്ത സമയം...

ആളില്ലാത്ത സമയം സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതായി പരാതി

text_fields
bookmark_border
ആളില്ലാത്ത സമയം സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതായി പരാതി
cancel
camera_alt

ജ​പ്തി ചെ​യ്ത ​വീ​ടി​ന് പു​റ​ത്ത് സു​നി​ലും ഭാ​ര്യ സു​ജാ​ത​യും

വെ​ള്ള​റ​ട: വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് ആ​ക്‌​സി​സ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വീ​ട് ജ​പ്തി ചെ​യ്ത​താ​യി പ​രാ​തി. ഹൃ​ദ്രോ​ഗി​യാ​യ വീ​ട്ടു​ട​മ​ വീ​ട്ടി​ല്‍ ക​യ​റാ​നോ മ​രു​ന്ന് എ​ടു​ക്കാ​നോ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി. കോ​വി​ലൂ​ര്‍ വ​ട്ടം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ സു​നി​ലി​നാ​ണ്​ (45) ആ​ണ് വീ​ട്ടി​ല്‍ ക​യ​റാ​ന്‍ ക​ഴി​യാ​താ​യ​ത്. വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ര​ഹ​സ്യ​ന​ട​പ​ടി. വീ​ട്ടു​ട​മ​സ്ഥ​നും ഭാ​ര്യ​ക്കും മ​ക്ക​ള്‍ക്കും മാ​റി​യു​ടു​ക്കാ​നു​ള്ള വ​സ്ത്ര​മു​ൾ​പ്പെ​ടെ വീ​ട്ടി​നു​ള്ളി​ലാ​ക്കി​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ര​ഹ​സ്യ​മാ​യി ജ​പ്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

സു​നി​ല്‍ ആ​ക്‌​സി​സ് ബാ​ങ്കി​ല്‍നി​ന്ന്​ വീ​ട് നി​ര്‍മാ​ണ​ത്തി​നാ​യി 10 ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. പ​ല​ത​വ​ണ​യാ​യി നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ ബാ​ങ്കി​ല്‍ അ​ട​ക്കു​ക​യും ചെ​യ്തു. ഉ​ട​ന്‍ത​ന്നെ സു​നി​ല്‍ നാ​ല്​ ല​ക്ഷം രൂ​പ ബാ​ങ്കി​ല്‍ അ​ട​ച്ചാ​ല്‍ ജ​പ്തി ന​ട​പ​ടി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. സു​നി​ലി​ന്​ ഹൃ​ദ്രോ​ഗ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യ​ഥാ​സ​മ​യം പൈ​സ അ​ട​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യും മ​രു​ന്നു​മ​ട​ക്കം വീ​ട്ടി​നു​ള്ളി​ലാ​യ​തു​കൊ​ണ്ട് മ​രു​ന്ന് ക​ഴി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി. ബാ​ങ്കി​ന്റെ ക​ര്‍ശ​ന നി​ല​പാ​ടി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseSeizedPrivate BankThiruvananthapuram News
News Summary - Complaint that private bank seized the house when it was unoccupied
Next Story