മാരായമുട്ടം സർവിസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വിജയം; സംഘർഷം
text_fieldsവെള്ളറട: മാരായമുട്ടം സർവിസ് സഹകരണബാങ്കില്‍ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ മുന്‍ ബാങ്ക് പ്രസിഡൻറ് എം.എസ്. അനിലിെൻറ പാനലിന് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയം.
ആകെ പോള്‍ ചെയ്ത 2630 അംഗങ്ങളുടെ വോട്ടിങ്ങില്‍ 1600 ഓളം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയം കരസ്ഥമായത്. പാനലില്‍ വിജയിയായ എം.എസ്. അനിലിെൻറ മകള്‍ പാർവതിയെ പ്രസിഡൻറായി പ്രഖ്യാപിച്ചെങ്കിലും അധികാരം കൈമാറാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയാറായില്ല.
വിജയിച്ച കോണ്‍ഗ്രസ് പാനലിലെ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ബുധനാഴ്ച്ച പ്രസിഡൻറിെന തെരെഞ്ഞെടുക്കാമെന്നുള്ള നിർദേശവും നല്കി പിരിഞ്ഞു. സംഘര്‍ഷത്തിെൻറ മുള്‍മുനയിലാണ് രാവിലെ ഒമ്പതിന് വോട്ടിങ് ആരംഭിച്ചത്.
റിട്ടേണിങ് ഓഫിസർ കടുംപിടിത്തം പിടിച്ചതായും ഇടതു പാനലിനായി കള്ളവോട്ടര്‍മാരുടെ കടന്നുകയറ്റം നടന്നതായും കോണ്‍ഗ്രസ് പാനലുകാർ ആരോപിച്ചു. മാരായമുട്ടം സി.ഐ പ്രസാദ്, വെള്ളറട സി.െഎ ശ്രീകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ അവസരോചിതമായ ഇടപെടലിലൂടെ വൈകുന്നേരം നാലോടെ തെരഞ്ഞെടുപ്പ് സമാപിച്ചു.
4326 വോട്ടര്‍മാരുള്ളതില്‍ 3176 പേര് െഎ.ഡി കാര്‍ഡുകള്‍ കൈപ്പറ്റിയതായാണ് ബാങ്കില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുള്ള കണക്കുകള്‍. ഇതില്‍ 2630 വോട്ടര്‍മാരാണ് വോട്ടുരേഖപ്പെടുത്താനെത്തിയത്. ഇടതു പാനലിലെ സ്ഥാനാർഥികള്‍ ബൂത്തിന് സമീപം നിയമവിരുദ്ധമായി സ്ലിപ്പുകള്‍ വിതരണം ചെയ്തത് പൊലീസ് തടഞ്ഞു.
ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകരായ നാല് യുവാക്കള്‍ കള്ളവോട്ട് ചെയ്യാനെത്തിയതിനെതുടര്ന്ന് പൊലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഏര്‍പ്പെട്ടെങ്കിലും ഇവരെ കസ്റ്റഡിയിലെടുത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.
വോട്ടിങ് സമയം കഴിഞ്ഞതോടെ പാര്‍ട്ടിയുടെ മേല്‍ ഘടകത്തിെൻറ ഇടപെടലിലൂടെ കസ്റ്റഡിയിലായിരുന്ന യുവാക്കളെ പൊലീസ് പറഞ്ഞയച്ചു.
പോളിങ് ബൂത്തില്‍ ഏജൻറിനെ കയറ്റില്ലെന്ന റിട്ടേര്‍ണിങ് ഓഫിസറുടെ ശാഠ്യത്തെ തുടര്‍ന്ന് ശനിയാഴ്ച തര്‍ക്കമുണ്ടായി.
പിന്നീട് റിട്ടേണിങ് ഓഫിസര്‍ ഒരാളെ വീതം മാത്രമാണ് അനുവദിച്ചത്. കാഴ്ചപരിമിതര്‍ക്കും അഭ്യസ്തവിദ്യര്‍ക്കും പരസ്യവോട്ട് രേഖപ്പെടുത്താമെന്ന സഹകരണനിയമം നിലനില്‍ക്കെ ആദ്യം അതിനനുവദിച്ചില്ലെന്നും പിന്നീട് സഹകരണ ചട്ടത്തില്‍ നിലവിലില്ലാത്ത രസീത് ഉണ്ടാക്കി അതില്‍ രഹസ്യസ്വഭാവത്തില്‍ വോട്ടുരേഖപ്പെടുത്താനുള്ള സത്യവാങ്മൂലം തയാറാക്കി നല്കി വോട്ടിങ്ങിന് അനുമതി നല്കിയതും തര്‍ക്കങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.