വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചിട്ടും വീട് ജപ്തി ഭീഷണിയില്‍
text_fieldsവെള്ളറട: വീട്ടുനിർമാണത്തിനായെടുത്ത വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചിട്ടും വീട് ജപ്തി ഭീഷണിയില്‍. കോട്ടക്കല്‍ പ്ലാവിള പുത്തന്‍വീട്ടില്‍ ജോയി 10 വര്‍ഷം മുമ്പ് നെയ്യാറ്റിന്‍കര കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് അഞ്ച് ലക്ഷം രൂപ വീട് നിര്‍മാണത്തിന് വായ്പയെടുത്തിരുന്നു. കര്‍ഷകനായ ജോയിയുടെ 5000 ത്തിലധികം വാഴകള്‍ ഒമ്പത് വര്‍ഷം മുമ്പ് ഓഖി ദുരന്തത്തില്‍ നഷ്ടപ്പെട്ടതോടെ കൃത്യമായി അടച്ചുകൊണ്ടിരുന്ന ലോണ്‍ അടവ് മുടങ്ങി. ഇതോടെ ബാങ്ക് അധികൃതര്‍ കടുത്ത നിലപാടിലേക്ക് നീങ്ങി. മുഖ്യമന്ത്രിയുടെ നവകേരളസഭയിലടക്കം ആറുതവണ ജോയി പരാതി നല്കി.
ജോയിയുടെ ദയനീയാവസ്ഥ കണ്ട് ബന്ധുക്കള്‍ പലരും രൂപ ബാങ്കില്‍ അടക്കുന്നതിനായി എട്ട് ലക്ഷം രൂപ നല്കി. ഈ തുകയുമായി ബാങ്കിലെത്തിയെങ്കിലും 11 ലക്ഷം രൂപ ലഭിച്ചാലേ ജപ്തിയില്‍നിന്ന് പിന്മാറൂ എന്ന നിലപാട് എടുക്കുകയായിരുന്നു. വീട്ടില്‍ ജപ്തിനോട്ടീസും സ്ഥാപിച്ചു. അനധികൃത ജപ്തി നടപടികളും കുടിയൊഴിപ്പിക്കലും പാടില്ലെന്ന് കേരള നിയമസഭ നിയമം പാസാക്കിയിട്ടുള്ളപ്പോഴാണിത്.
ആകെയുള്ള ഏഴ് സെന്റ് വസ്തുവില്‍ വീട് നിര്‍മിക്കാനായി 10 വര്‍ഷം മുമ്പ് അഞ്ചുലക്ഷം രൂപ വായ്പയെടുത്തെങ്കിലും വീട് നിര്‍മാണം പൂര്‍ത്തിയായില്ല. വായ്പതിരിച്ചടവ് കാലയളവ് 15 വര്‍ഷമാണ്. 10 വര്‍ഷം ആകും മുമ്പേ എട്ട് ലക്ഷം രൂപ അടക്കാന്‍ ശ്രമിച്ചിട്ടും ബാങ്ക് അധികൃതർ തിരസ്കരിച്ചതിൽ പ്രതിഷേധം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.