വെള്ളറടയിൽ ഭൂചലനം; വീടുകൾക്ക് വിള്ളൽ
text_fieldsവെള്ളറട: വെള്ളറട മേഖലയിൽ നേരിയ ഭൂചലനം. വെള്ളറട പഞ്ചായത്തിലെ കാക്കതൂക്കി, കുരിശുമല അടിവാരം, വെള്ളറട കളത്തറവീട്, ആര്യന്‍ങ്കോട് പഞ്ചായത്തിലെ ചിലമ്പറ, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ വാഴിച്ചല്‍, അമ്പൂരി പഞ്ചായത്തിലെ കുട്ടപ്പു ആറുകാണി, കള്ളിക്കാട് പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.32ഓടെയായിരുന്നു റിക്ടര്‍ സ്കെയിലില്‍ 1.9 രേഖപ്പെടുത്തിയ ഭൂചലനം.
മേഖലയില്‍ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുമുള്ള വിദഗ്ധര്‍ സന്ദര്‍ശിച്ചു. അമ്പൂരി പ്രഭവകേന്ദ്രമായാണ് ഭൂചലനമെന്ന് കരുതുന്നു. രാത്രി 11.32ന് പടക്കം പൊട്ടുന്നതുപോലെയുള്ള ശബ്ദവും വീടുകളില്‍ കുലുക്കവും അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു. നിരവധി വീടുകളുടെ ചുവരുകള്‍ക്ക് വിള്ളലുകളുണ്ടായി. വീടിെൻറ ചുവർ വലിയതോതിൽ വിണ്ടുകീറിയ കളത്തറ വീട്ടില്‍ ഡോളീമെറ്റില് ബായിയുടെ വീട് വിദഗ്ധസംഘം പരിശോധിച്ചു.
വിവരമറിഞ്ഞ് മന്ത്രി അഡ്വ.കെ. രാജന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. ദുരന്ത നിവാരണ അതോറിറ്റിയിലെ മുതിർന്ന ശാസ്ത്രജ്ഞാൻ പ്രദീപിെൻറ നേതൃത്വത്തിലുള്ള സംഘവും ജിയോളജി വകുപ്പിൽനിന്നുള്ള വിദഗ്ധരും വിവരങ്ങൾ ശേഖരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ മേഖലയിൽ സന്ദര്‍ശനം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ഗോപന്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഒ. ഷൈന്‍, സി.പി.ഐ വെള്ളറട എല്‍.സി അംഗം ഷാജി പണിക്കര്‍, ആര്യന്‍ങ്കോട് ഗ്രാമപഞ്ചായത്തംഗം അല്‍ഫോണ്‍സ എന്നിവരും സന്ദർശിച്ചു.
ഭൂചലനം: ആശങ്ക വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: അമ്പൂരി, വാഴിച്ചൽ, വെള്ളറട മേഖലകളിലുണ്ടായ നേരിയ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു. ഭൗമശാസ്ത്ര കേന്ദ്രത്തിലെ മാപിനിയില്‍ 1.9 സ്കെയില്‍ രേഖപ്പെടുത്തിയ ചലനം 'ട്രമര്‍' എന്ന വിഭാഗത്തിലുള്ളതാണ്.
ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന മര്‍ദം പാറകള്‍ സ്ഥിതിചെയ്യുന്ന മേഖല വഴി പുറത്തേക്ക് തള്ളുന്ന പ്രതിഭാസമാണിത്. കേടുപാടുവന്ന വീടുകൾ വിദഗ്ധസംഘം സന്ദര്‍ശിക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ നിർദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.