വനം വകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ കുത്തേറ്റ് പരിക്ക്
text_fieldsവെള്ളറട: നെയ്യാറിലെ വനംവകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍ക്ക് കാട്ടുപോത്തിന്റെ കുത്തേറ്റ് പരിക്ക്. ചാക്കപ്പാറ റോഡരികത്ത് വീട്ടില്‍ സുരേഷ് കുമാറിനെ (42) ഗുരുതര പരിക്കുകളുമായി കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10.30 ഓടെ വീടിനു സമീപം നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വനത്തിനുള്ളില്‍ മതിയായ കുടിവെള്ളം ലഭിക്കാതെയും ഭക്ഷണം ലഭിക്കാതെയും ആയതോടെയാണ് കാട്ടുപോത്തുകളും കാട്ടുപന്നികളും കൂട്ടത്തോടെ നാട്ടിന്‍പുറങ്ങളില്‍ എത്തുന്നത്.
നാട്ടിലെത്തുന്ന കാട്ടുപോത്തുകള്‍ വഴിയാത്രക്കാരെയും ബൈക്ക് യാത്രികരെയും കാണുന്നവരെയെല്ലാം ആക്രമിക്കുന്നത് സ്ഥിരം സംഭവമായി മാറി. മുതിര്‍ന്നവർക്കും സ്കൂള്‍ വിദ്യാർഥികള്‍ക്കും പ്രദേശത്ത് ഇറങ്ങിനടക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വന്യജീവികളുടെ ആക്രമണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.