വീടുകയറി ആക്രമണം: രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
text_fieldsവെള്ളറട: പൂര്‍വവൈരാഗ്യത്തിന്റെ പേരില്‍ നാലംഗ സംഘം വീടുകയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിലൂര്‍ അടിക്കലും കിഴക്കുംകരവീട്ടില്‍ ശ്യാമള (64), സഹോദരിയുടെ മകന് രതീഷ് കുമാര്‍ (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലോറിയിലും ബൈക്കിലുമായി എത്തിയ നാലംഗ സംഘം ഞായറാഴ്ച വൈകീട്ട് ആക്രമം അഴിച്ചുവിടുകയായിരുന്നു. ജാക്കി ലിവര്‍ കൊണ്ടാണ് രണ്ടുപേരെയും ഗുരുതരമായി മര്‍ദിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബുക്കുറുപ്പ്, എസ്.ഐ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ദൃക്സാക്ഷികളില്‍നിന്ന് മൊഴികള്‍ വാങ്ങി. അക്രമികളായ രഞ്ജിത്ത് (27), അനീഷ് (26), ഷിബിന്‍ (30), മനീഷ് (32) എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.