അമ്പൂരിയില്‍ മലയിടിച്ചില്‍; രണ്ടേക്കറോളം കൃഷി നശിച്ചു
text_fieldsവെള്ളറട: അമ്പൂരിയിൽ മലയിടിച്ചിലിനെത്തുടർന്ന് കൃഷിനാശം. അമ്പൂരി പഞ്ചായത്തിലെ തൊടുമല കൈപ്പന്പ്ലാവിളനഗറിലെ ചാവടപ്പിലാണ് മല ഇടിഞ്ഞത്. രണ്ടേക്കറോളം കൃഷി നശിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പൊക്കിരിമലയുടെയും എലഞ്ഞിപ്പാറയുടെയും അടിവാരത്ത് വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
കുരുമുളക്, കമുക്, ഗ്രാമ്പൂ കൃഷികളാണ് നശിച്ചത്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്ത് ഭീതിയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ജനവാസമേഖലയല്ലാത്തതിനാല്‍ മണ്ണിടിച്ചില്‍ വൈകിയാണ് നാട്ടുകാര്‍ അറിഞ്ഞത്. തങ്കപ്പന് കാണി, രാജേന്ദ്രന് എന്നിവരുടെ കൃഷിഭൂമിയാണ് നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.