സൈക്കിള്‍ നിര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം; പതിനഞ്ചുകാരെൻറ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ചു
text_fieldsനെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആനന്ദ്
വെള്ളറട: പൊതുവഴിയില്‍ സൈക്കിള്‍ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് പതിനഞ്ചുകാരെൻറ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ചതായി പരാതി. വെള്ളറട സ്വദേശിയായ സരസ്വതി-മുരുകന് ദമ്പതികളുടെ മകനായ ആനന്ദാണ് ആക്രമണത്തിനിരയായത്. കൊല്ല കുടിയേറ്റം സ്വദേശികളായ കൃഷ്ണന് എന്ന അമ്പിളിയും മകന് യദുകൃഷ്ണനും ചേര്‍ന്നാണ് ആനന്ദിനെ ആക്രമിച്ചെതന്ന് വെള്ളറട െപാലീസിലും ബാലാവകാശ കമീഷനിലും ബന്ധുക്കള്‍ നൽകിയ പരാതിയിൽ പറയുന്നു. ആനന്ദിനെ വെള്ളറട കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.