അമ്മയെ കൊലപ്പെടുത്തി മകന് തൂങ്ങിമരിച്ചു
text_fieldsവെള്ളറട: കുടുംബപ്രശ്നങ്ങളെ തുടർന്ന് അമ്മയെ കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു. പെരുങ്കടവിള പാല്‍ക്കുളങ്ങര വാര്‍ഡില്‍ തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ വിപിനാണ് (32) മാതാവ് മോഹനകുമാരിയെ (65) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
പരിസരവാസികള്‍ക്കുപോലും അവിശ്വസനീയമായ കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത് ആത്മഹത്യ കുറിപ്പിലൂടെ. ഭാര്യയെയും മകളെയും അമ്മ സ്നേഹിക്കാത്തതാണ് കാരണമെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ഭാര്യ മായയെും മകള്‍ ദൗത്യയെയും ദിവസങ്ങള്‍ക്കുമുമ്പ് മലയം ചൂഴാറ്റുകോട്ടയിലുള്ള വീട്ടില്‍ കൊണ്ടാക്കിയ ശേഷമാണ് കൊലപാതകം നടത്തിയത്. കോഫി ഹൗസില്‍ ജീവനക്കാരനായിരുന്ന വിപിന്‍ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ഹോളോബ്രിക്സ് കമ്പനി ഡ്രൈവറായി ജോലിെചയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.