പെരുങ്കടവിള കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ
text_fieldsവെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ ഏക ആശുപത്രിയായ പെരുങ്കടവിള കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഭരണാധികാരികളുടെ പിടിപ്പുകേട് കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പെരുങ്കടവിള ആശുപത്രി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും 24 മണിക്കൂറും പ്രവര്ത്തനക്ഷമമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. എട്ട് ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫുകളും ഫാര്‍മസിയും ആംബുലന്‍സ് സൗകര്യവും എല്ലാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും അനുവദിച്ചിട്ടുണ്ട്.
എന്നാൽ പെരുങ്കടവിള ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരും കിടത്തി ചികിത്സയും ഇല്ല. ഫാര്‍മസി തുറന്നുപ്രവര്‍ത്തിക്കുന്നില്ല രാത്രികാലങ്ങളില്‍ എത്തുന്ന രോഗികളെ ചികിത്സിക്കുന്നില്ല എന്നിവയില്ലാത്തതില് പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് അരുവിപ്പുറം കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള ഉദ്ഘാടനം ചെയ്തു, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മണ്ണൂര്‍ ശ്രീകുമാര്‍ ഭാരവാഹികളായ പെരുങ്കടവിള കൃഷ്ണശേഖര്‍, വടകര രാജേഷ്, അഭിജിത്ത് ചുള്ളിയൂര്‍, അനീഷ് അമ്പലത്തറയില്‍, അനുജിത്ത് തോട്ടവാരം, ആഷിക് പെരുങ്കടവിള, വിഷ്ണു തൃപ്പലവൂര്‍, അഖില്‍ തത്തിയൂര്, വിജയ് കോട്ടയ്ക്കല്‍, മഹേഷ് അരിവിപ്പുറം, വിഷ്ണു അയിരൂര്‍, നിതിന്‍ തത്തമല തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.