കുരിശുമലയില്‍ കവര്‍ച്ച; വ്യാപക പ്രതിഷേധം
text_fieldsകുരിശുമല നെറുകയില്‍ കാണിക്കവഞ്ചിയിലെ പൂട്ട് തകര്‍ത്ത നിലയില്‍
വെള്ളറട: തെക്കന്‍ കുരിശുമല നെറുകയിലെ കാണിക്കവഞ്ചി സാമൂഹികവിരുദ്ധര്‍ തകര്‍ത്തതിൽ വ്യാപക പ്രതിഷേധം. അധികൃതരുടെ പരാതിയിൽ ആറുകാണി പൊലീസ് സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.
തെക്കന്‍ കുരിശുമല തീർഥാടകരുടെയും നടത്തിപ്പ് ചുമതലക്കാരുടെയും സ്വൈര്യം കെടുത്തുംവിധമാണ് സാമൂഹിക വിരുദ്ധര്‍ പെരുമാറുന്നതെന്നാണ് ആക്ഷേപം. കാണിക്കവഞ്ചിയിലെ മുഴുവന്‍ തുകയും നഷ്ടമായി. ഉത്തരവാദികൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും ഭക്തരും ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.