രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയിൽ
text_fieldsവെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയിൽ. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുല്‍ ഭവനില്‍ രാഹുല്‍ കൃഷ്ണ(20), വാഴിച്ചല്‍വീണ ഭവനില്‍ വിനു (40) എന്നിവരാണ് അമ്പൂരിയില്‍ അറസ്റ്റിലായത്. അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാര്‍ഡ് മെമ്പര്‍ ജയന്‍റെ വീട് അക്രമണ കേസിലെ പ്രതി കൂടിയാണ് രാഹുല്‍ കൃഷ്ണ.
അമ്പൂരി പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് കെ.എല്‍ 74 ബി .16 84 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള പള്‍സര്‍ ബൈക്കില്‍ 2.13 9 കിലോഗ്രാം കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്. ആര്യനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആദര്‍ശും സംഘവുമാണ് ഇവരെ പിടികൂടിയത്.
മലയോര മേഖലയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം. ഇവരുടെ പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഞ്ചാവ് കച്ചവടത്തിനൊപ്പം സംഘം ഗുണ്ടാപ്രവര്‍ത്തനങ്ങളും നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. മലരയോര പഞ്ചായത്തുകളായ അമ്പൂരി, വെള്ളറട, ആര്യന്‍കോട്, കള്ളിക്കാട്, പാറശ്ശാല, കുന്നത്ത്കാല്‍, ഒറ്റശേഖരമംഗലം എന്നിവിടങ്ങളില്‍ ലഹരി മാഫിയ സജീവമാണ്.
ആര്യനാട് റെയിഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജി.വി. ശ്രീകുമാര്‍, എ ശ്രീകുമാര്‍, സൂരജ്, ബ്ലെസ്സണ്‍ സത്യന്‍, സുമിത,കാട്ടാക്കട റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രജിത്ത്, ശങ്കര്‍ എന്നിവര്‍ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മജിസ്‌ട്രേട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.