കടയടപ്പ് സമരം; തമിഴ്നാടിനെ ആശ്രയിച്ച് അതിര്‍ത്തിഗ്രാമങ്ങൾ
text_fieldsവെള്ളറട: വ്യാപാരി സംഘടനകളുടെ കടയപ്പിനെത്തുടര്ന്ന് നിത്യോപയോഗ സാധനങ്ങള്‍ക്കു തമിഴ്നാട് പ്രദേശത്തെ സ്ഥാപനങ്ങളെ ആശ്രയിച്ച് മലയോര മേഖലയിലെ ജനം.
ചൊവ്വാഴ്ച നടത്തിയ ഹര്‍ത്താലിനു സമാനമായ കടയടക്കല്‍ സമരത്തില്‍ കുടിവെള്ളം പോലും കിട്ടാതായ യാത്രികര്‍ക്ക് ആശ്വാസമായത് അതിര്‍ത്തിയിലെ കടകളാണ്. കൊല്ലങ്കോട് മുതല്‍ അമ്പൂരി വരെയുള്ള സംസ്ഥാന അതിര്‍ത്തിയിലെ 40 കിലോമീറ്റര്‍ ദൂരത്തെ വ്യാപാര സ്ഥാപനങ്ങളാണ് തദ്ദേശീയര്‍ക്കും യാത്രക്കാര്‍ക്കും തുണയായത്.
പ്രധാന വ്യാപാര കേന്ദ്രങ്ങളായ കളിയിക്കാവിള, ഊരമ്പ് ,കന്നുമാമൂട്, പനച്ചമൂട്, ചെറിയ കൊല്ല എന്നിവിടങ്ങളില്‍ തമിഴ്നാട് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. വെള്ളറട, കുന്നത്തുകാല്‍,കാരക്കോണം, പാറശാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അടച്ചിടല്‍ പ്രതീതിയായിരുന്നു. അത്യാവശ്യ സാധനങ്ങള്‍ക്കും ഭക്ഷണത്തിനും നാട്ടുകാരും യാത്രക്കാരും തമിഴ്നാട്ടിലെ വ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.