'സഹപാഠിക്കൊരു സ്നേഹക്കൂട്' ഇന്ന് കൈമാറും
text_fieldsവെള്ളറട: ഉണ്ടന്‍കോട് സെൻറ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി എൻ.എസ്.എസ് വിദ്യാർഥികള്‍ സഹപാഠിയായ നന്ദിനിക്ക് നിർമിച്ച വീട് ഇന്ന് കൈമാറും.
'സഹപാഠിക്കൊരു സ്നേഹക്കൂട്'എന്ന പേരിലാണ് വീട് നിർമിച്ചത്. കഴിഞ്ഞ 19 വര്‍ഷമായി വാടകക്കെട്ടിടത്തിലാണ് നന്ദിനിയും മാതാവ് ബിന്ദു, സേഹാദരി ഹരിപ്രിയ എന്നിവരടങ്ങുന്ന മൂന്നംഗ കുടുംബം താമസിക്കുന്നത്.
അർബുദ ബാധിതനായ പിതാവ് മണികണ്ഠന് 2018 ൽ മരിച്ചതോടെയാണ് കുടുംബം അനാഥമായത്. തുടർന്ന്, സുമനസ്സുകളുടെ കൂട്ടായ്മയായി മൂന്നു സെൻറ് സ്ഥലം വാങ്ങിനല്‍കി. ഇവിടെയാണ് കെട്ടിടം നിര്‍മിച്ചത്. വെള്ളറടയിലെ ഒരു ലോട്ടറിക്കടയിൽ ജോലി നോക്കുന്ന ബിന്ദുവിന് ലഭിക്കുന്ന തുച്ഛമായ തുകയാണ് കുടുംബത്തിെൻറ ഏക വരുമാനം.
ഇന്ന് രാവിലെ 10ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എസ്.അനില്‍കുമാര്‍, ഡോ. വിന്‍സെൻറ് കെ. പീറ്റര്‍ എന്നിവര്‍ താക്കോല്‍ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.