Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightഡ്രൈവറുടെ ദേഹത്ത്...

ഡ്രൈവറുടെ ദേഹത്ത് പെട്രോളൊഴിച്ച് പൊള്ളലേൽപിച്ചതായി പരാതി

text_fields
bookmark_border
ഡ്രൈവറുടെ ദേഹത്ത് പെട്രോളൊഴിച്ച് പൊള്ളലേൽപിച്ചതായി പരാതി
cancel
camera_alt

പൊള്ളലേറ്റ സത്യദാസ്

വെള്ളറട: വയല്‍ നികത്തുന്നതിനായി മണ്ണ് കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് വെള്ളറട ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവ​െറ വീട്ടിൽനിന്ന്​ വിളിച്ചിറക്കി ദേഹത്ത് പെ​േട്രാളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. കീഴാറൂര്‍ പള്ളിക്കല്‍ പറമ്പില്‍ സത്യവിലാസത്തില്‍ എ.വി. സത്യദാസിന്​ (43) നേര്‍ക്കാണ് മണ്ണ് മാഫിയാ സംഘത്തി​െൻറ ആക്രമണമുണ്ടായത്.

മര്‍ദിച്ചതിനുശേഷം കൊല്ലണമെന്ന ഉദ്ദേശത്തോടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് സത്യദാസ് ആര്യങ്കോട് പൊലീസിന്​ നൽകിയ പരാതിയില്‍ പറയുന്നത്​. കീഴാറൂര്‍ ഇടവാല്‍ പള്ളിക്കല്‍ വലിയവിളപ്പുറം സ്വദേശി പി. ജോസഫിനെതിരെ (40) പൊലീസ് അന്വേഷണമാരംഭിച്ചു.

സത്യദാസും ജോസഫും കാലങ്ങളായി വിരോധത്തിലായിരുന്നെന്നും അയൽവീട്ടില്‍ ഒടിഞ്ഞുവീണ മരച്ചില്ലകള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കെയാണ്​ ആദ്യ ആക്രമണമെന്നും പരാതിയിലുണ്ട്​. സമീപവാസികളാണ്​ ആശുപത്രിയിലെത്തിച്ചത്​. സത്യദാസി​െൻറ പുരയിടത്തിലെ മണ്ണ് ജോസഫ് അനധികൃതമായി ഇടിച്ചുകടത്തിയതിനെ ചോദ്യം ചെയ്തതാണ് ആക്രമണകാരണം. അക്രമിയെ പിടികൂടാനോ നിയമനടപടി സ്വീകരിക്കാനോ പൊലീസ് തയാറാകുന്നി​െല്ലന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellarada
News Summary - The driver was attacked by goons
Next Story