Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightനിര്‍മാണം പ്ലാന്‍...

നിര്‍മാണം പ്ലാന്‍ പ്രകാരം വേണമെന്ന്​ നാട്ടുകാർ; പൊതുമരാമത്ത്​ ജീവനക്കാർ റോഡ്​ നിര്‍മാണം നിർത്തി മുങ്ങി

text_fields
bookmark_border
road construction
cancel

വെ​ള്ള​റ​ട: റോ​ഡ് നി​ര്‍മാ​ണം പ്ലാ​നി​ല്‍ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട പ്ര​കാ​രം ചെ​യ്യ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ല്‍ നി​ര്‍മാ​ണം അ​വ​സാ​നി​പ്പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ങ്ങി. മ​ഞ്ച​വി​ളാ​കം എ​ള്ളു​വി​ള റോ​ഡ് നി​ര്‍മാ​ണം കോ​ട്ടു​ക്കോ​ണ​ത്ത് പ്ലാ​ന്‍ പ്ര​കാ​രം മ​തി​യാ​യ വീ​തി​യി​ല്‍ ഗു​ണ​പ​ര​മാ​യും അ​പ​ക​ട​ര​ഹി​ത​മാ​യും വേ​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​ര്‍ പൊ​തു​മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ത​ങ്ങ​ള്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ത​ര​ത്തി​ല്‍ മാ​ത്ര​മേ നി​ര്‍മാ​ണം ന​ട​ത്തൂ എ​ന്ന് ഓ​വ​ര്‍സി​യ​ര്‍ വെ​ല്ലു​വി​ളി​ച്ച്​ പ്ര​കോ​പ​ന​പ​ര​മാ​യി നാ​ട്ടു​കാ​രോ​ട് ക​യ​ര്‍ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​രാ​തി ന​ല്‍കി.

ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ മു​ന്നൂ​റ് മീ​റ്റ​റോ​ളം ദൂ​രം നി​ര്‍മാ​ണം ന​ട​ത്താ​തെ ഓ​വ​ര്‍സി​യ​റും സം​ഘ​വും മു​ങ്ങി. നാ​ട്ടു​കാ​രെ പ​രി​ഹ​സി​ച്ച്​ നി​ര്‍മാ​ണം ന​ട​ത്താ​തെ മു​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ നാ​ട്ടു​കാ​ര്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road ConstructionThiruvananthapuram News
News Summary - The public works workers stopped the construction of the road
Next Story