മധ്യവയസ്കന്റെ കണ്ണില്‍നിന്ന് അപൂര്‍വയിനം പ്രാണിയെ നീക്കി
text_fieldsവെള്ളറട: മധ്യവയസ്കന്റെ കണ്പോളയില് കണ്ടെത്തിയ അപൂര്‍വയിനമായ പട്ടുണ്ണി (ഹാര്‍ഡ് ടിക്ക്) വിഭാഗത്തില്‍പെട്ട പ്രാണിയെ നീക്കം ചെയ്തു. കണ്ണിന് വേദനയും നീരുമായിട്ടാണ് രോഗി ചികിത്സക്കെത്തിയത്. വിശദമായ പരിശോധനയില്‍ ഒരു തരം ചെള്ള് കണ്പോളയില് കടിച്ചിരിക്കുന്നത് കണ്ടു. തൊലിപ്പുറത്ത് ശക്തിയായി കടിച്ചുതൂങ്ങിയിരുന്ന ജീവിയെ നീക്കം ചെയ്യുകയായിരുന്നു. ഡോ. സോമര്‍ വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം അസോസിയറ്റ് പ്രഫസര്‍. ഡോ.സി.പി. ഷിംനയാണ് നേതൃത്വം നല്‍കിയത്.
പട്ടുണ്ണി അഥവാ വട്ടന്‍ വിഭാഗത്തില്‍പെട്ട പ്രാണിയാണെന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ എന്‍ഡമോളജിസ്റ്റ് സ്ഥിരീകരിച്ചു. പട്ടുണ്ണി പ്രധാനമായും മൃഗങ്ങളില്‍ കാണപ്പെടുന്ന ജീവിയാണ്. ചെറിയ വനപ്രദേശങ്ങളിലെ മരങ്ങള്‍ക്കിടയിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.