മാലിന്യം വേര്‍തിരിക്കല്‍ കേന്ദ്രം ദുരിതമാകുന്നു
text_fieldsവെള്ളറട: അനധികൃത മാലിന്യം വേര്‍തിരിക്കല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സമീപത്ത് താമസിക്കുന്ന ദമ്പതികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.
ആര്യങ്കോട് തെക്കേ കാവല്ലൂര്‍ മംഗ്ലാവ് വീട്ടില്‍ കെ. പരമേശ്വരന് നായരാണ്(76) കാലങ്ങളായി അലട്ടുന്ന പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ കല്യാണമണ്ഡപങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യം ശേഖരിച്ച് വീടിനുസമീപം കൊണ്ടിറക്കി വേര്തിരിക്കുന്നതായാണ് പരാതി.
ദിനേന പതിനഞ്ചോളം ലോറികളിലാണ് ദിവസങ്ങൾ പഴക്കമുള്ള മാലിന്യം കൊണ്ടുവരുന്നത്. പന്നികള്‍ക്കുള്ള ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക്കും വേര്‍തിരിക്കുന്നതാണ് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. പ്രദേശത്താകെ അസഹ്യ ദുര്‍ഗന്ധമാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ പക്ഷികളും നായ്ക്കളും സമീപത്തെ ജലസ്രോതസ്സുകളിലും വീട്ടുപരിസരങ്ങളിലും എത്തിക്കുന്നു. മഴവെള്ളത്തോടൊപ്പം മാലിന്യവും പുഴുക്കളും ഇദ്ദേഹത്തിന്റെ മുറ്റത്തേക്കും കിണറിന്റെ സമീപത്തേക്കും എത്തുന്നു.
പ്രദേശത്ത് തെരുവുനായ്ക്കളുടെയും ഈച്ചയുടെയും ശല്യം ക്രമാതീതമായി വര്‍ധിച്ചു. കുട്ടികളിൽ ഛര്‍ദിയും ത്വഗ്രോഗങ്ങളും പടരുന്നു. സമീപതാമസക്കാര് വീടുകളുടെ ജനല്‍വാതിലുകള്‍ തുറന്നിടാറില്ല. അനുമതികളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെ ജീവനക്കാര്‍ ഭൂരിഭാഗവും ഇതരസംസ്ഥാനക്കാരാണ്. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ശ്രമിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.