പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തില്‍ കയറി പ്രതിയുടെ ആത്മഹത്യാഭീഷണി
text_fieldsവെള്ളറട: പൊലീസ്റ്റേഷന് മുന്നിലെ മരത്തില്‍ കയറി പ്രതിയുടെ ആത്മഹത്യാഭീഷണി. നിരവധി കേസുകളില്‍ പ്രതിയായ കുന്നത്തുകാല്‍ തോട്ടത്തില്‍ വീട് പാതിരിശ്ശേരിയില്‍ ഷാജി (35) ആണ് വെള്ളറട പൊലീസ്സ്റ്റേഷന് മുന്നിലെ മഹാഗണി മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ഇയാള്‍ മരത്തില്‍ കയറിയത്. അന്വേഷണത്തിന്റെ ഭാഗമായി വെള്ളറട പോലീസ് കഴിഞ്ഞദിവസം ഷാജിയുടെ വീട്ടിലെത്തി.
ഷാജി ക്കെതിരായ മുഴുവന്‍ കേസുകളും പോലീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി. വെള്ളറട സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജിന്റെ നേതൃത്വത്തില്‍ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമം പാളി. തുടര്‍ന്ന് പാറശ്ശാലയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘം സജ്ജീകരണങ്ങളുമായെത്തി ഷാജി കയറിയ മരത്തിന് ചുറ്റും വലകെട്ടി. വീണ്ടും മരത്തിന് മുകളിലേക്ക് കയറി മരം ഒഴിഞ്ഞു വീഴുമെന്നുള്ള അവസ്ഥയിലെത്തിയപ്പോള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഷാജിയുമായി ഫോണില്‍ സംസാരിച്ചു.
ജാമ്യം ലഭിക്കാൻ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാമെന്നും കേസ് പിന്‍വലിക്കാനുള്ള ക്രമീകരണങ്ങള്‍ കോടതിയില്‍ നീക്കാം എന്നുമുള്ള ഉറപ്പിൻമേലാണ് ഷാജി താഴേക്ക് ഇറങ്ങാനുള്ള ശ്രമം ആരംഭിച്ചത്. നാലേമുക്കാലോടെ മരത്തില്‍ നിന്ന് ഷാജി ഇറങ്ങുകയും ഫയർഫോഴ്സ് പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.