ടോക്കണ്‍ സിസ്റ്റം അവതാളത്തിൽ; സാമൂഹികാരോഗ്യകേന്ദ്രത്തിൽ രോഗികള്‍ വലയുന്നു
text_fieldsവെള്ളറട: വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഒ.പിയിലുള്ള ടോക്കണ്‍ സിസ്റ്റം മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല; രോഗികള്‍ വരിയില്‍നിന്ന് വലയുന്നു. രോഗികളുടെ പ്രയാസംകണ്ട് സ്വകാര്യവ്യക്തി പുതിയ ടോക്കണ്‍ സംവിധാനം സജ്ജമാക്കിയത് പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നാണ് പരാതി. മലയോരത്തെ പ്രധാന ആതുരാലയമായ ഈ ആശുപത്രിയില്‍ ദിവസേന 700 ലധികം പേര് ഒ.പിയിലെത്തുന്നുണ്ട്.
മിക്കവാറും രാവിലെ രണ്ട് മുറികളിലാണ് ഒ.പി. ഡോക്ടര്‍മാര്‍ ഉണ്ടാവുക. തിക്കും തിരക്കും ഉണ്ടാകാതിരിക്കാനായി വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇവിടെ ടോക്കണ്‍ സിസ്റ്റവും പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയത്. ഒ.പി. കാര്‍ഡിലെ ടോക്കണ്‍ നമ്പര്‍ അനുസരിച്ച് ഡോക്ടര്‍മാര്‍ ടോക്കണ്‍ മെഷീന് പ്രവര്‍ത്തിപ്പിച്ച് രോഗികള്‍ക്ക് ചികിത്സ നല്കിവന്നിരുന്നു. ഇത് രോഗികള്‍ക്ക് ഏറെ സഹായകമായിരുന്നു. ഈ സംവിധാനം പ്രവർത്തനരഹിതമായിട്ട് ആറുമാസത്തിലേറെയായി. ഇപ്പോള്‍ ശാരീരിക ബുദ്ധിമുട്ട് ഏറെയുള്ള രോഗികള്‍പോലും വരിയില്‍ നില്‍ക്കേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.